ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി ജെ.എസ്.എസ്.കെ മാതൃയാനം പദ്ധതിയുടെ ഭാഗമായി, ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ അമ്മമാരെ വീടുകളില്‍ എത്തിക്കാന്‍ ടാക്സി പെര്‍മിറ്റുള്ള നാല് സീറ്റോടുകൂടിയ കാര്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 23ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2365367.
വീഡിയോ റെക്കോര്‍ഡിങ്: ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും കാര്യാലയത്തിനും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറയും വീഡിയോഗ്രാഫറെയും ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 12ന് ഉച്ചക്ക് മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ അടങ്ങിയ കവറിന് മുകളില്‍ 'നിയമസഭാ ഇലക്ഷന്‍ -2026 വീഡിയോഗ്രാഫി സംബന്ധിച്ചുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആന്‍ഡ് ജില്ലാ കലക്ടറുടെ കാര്യാലയം, ജില്ലാ കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020.
സൗജന്യ പഠനകിറ്റ് വിതരണം
കേരള ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോമും വിശദാംശങ്ങളും ജില്ലാ ഓഫീസുകളിലും www.kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. www.kmtwwfb.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡയറ്റ് സെമിനാര്‍ 12ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിപോഷണ പരിപാടിയുടെ ഭാഗമായി തീരദേശ, ഗോത്രവര്‍ഗ മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് കോഴിക്കോട് ശിക്ഷക് സദനില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുന്നാസര്‍ അധ്യക്ഷനാകും. കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു മുഖ്യതിഥിയാകും. പ്രത്യേക പരിപോഷണ പരിപാടികള്‍ നടപ്പാക്കിയ വിവിധ സ്‌കൂളുകളുടെ അവതരണവും സെമിനാറിനോടനുബന്ധിച്ച് നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ജയില്‍ കോമ്പൗണ്ട് മതിലില്‍ ഒരു വര്‍ഷത്തേക്ക് പരസ്യം പതിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 18ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ജയില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2722340.
പ്രോജക്റ്റ് റിസര്‍ച്ച് സയിന്റിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രോജക്ട് റിസര്‍ച്ച് സയിന്റിസ്റ്റ് തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കും. മാര്‍ച്ച് 18നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in വെബ്‌സൈറ്റില്‍.
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ് മാര്‍ച്ച് 25, 26 തീയതികളില്‍ രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Post a Comment