ബഡ്‌സ് ആക്ട് 2019 പ്രകാരം കണ്ടുകെട്ടിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരം. നിക്ഷേപകര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള ക്ലെയിം അപേക്ഷകള്‍ (കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ടവ മാത്രം) അനുബന്ധ രേഖകള്‍ സഹിതം 14 ദിവസത്തിനകം നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ക്ക് (ജനറല്‍) നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370518.
ആയുഷ് വെല്‍നസ് ക്യാമ്പ് ഇന്ന്
നാഷണല്‍ ആയുഷ് മിഷനും കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും ചേര്‍ന്ന് നടത്തുന്ന 'ആരോഗ്യം ആനന്ദം' പരിപാടിയുടെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ ആയുഷ് വെല്‍നസ് ക്യാമ്പ് ഇന്ന് (ഫെബ്രുവരി 17) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി നടത്തുന്ന ക്യാമ്പ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ അധ്യക്ഷയാകും. മേയര്‍ ഒ സദാശിവന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ സംബന്ധിക്കും. യോഗ, മെഡിറ്റേഷന്‍, സൂംബ, ലാബ് പരിശോധന, കണ്ണ് പരിശോധന, നാഡീ പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് വനിത ഹോസ്റ്റലിലേക്ക് പ്രിന്റര്‍, യു.പി.എസ് എന്നിവ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ട് വരെ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ പി.ഒ -673005 എന്ന വിലാസത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in വെബ്സൈറ്റില്‍ ലഭിക്കും.
വെറ്ററിനറി സര്‍ജന്‍ നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി വെറ്റ്, യു.ജി വെറ്റ് തസ്തികകളില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പി.ജി വെറ്റ് -എം.വി.എസ്.സി (സര്‍ജറി), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ള വെറ്ററിനറി സര്‍ജന്മാരെ (യു.ജി വെറ്റ്) പരിഗണിക്കും. 2. യു.ജി വെറ്റ് -ബി.വി.എസ്.സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവരെ പരിഗണിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 17ന് ഉച്ചക്ക് 12ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075
വാഹന ലേലം
കോഴിക്കോട് എക്സൈസ് ഡിവിഷനിലെ അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലെ വാഹനങ്ങള്‍ ഫെബ്രുവരി 25ന് രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. വാഹനങ്ങളുടെ വിവരങ്ങളും നിബന്ധനകളും ജില്ലയിലെ എക്സൈസ് ഓഫീസുകളില്‍നിന്ന് ലഭിക്കും. ഫോണ്‍: 0495 2372927.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്. ഫോണ്‍: 9526415698, 8086415698.
ഗതാഗത നിയന്ത്രണം
കോഴിക്കോട്-മാവൂര്‍ റോഡില്‍ കുറ്റിക്കാട്ടൂര്‍ ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
എകരൂല്‍-കാക്കൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ആനപ്പാറ മുതല്‍ ഇയ്യാട് സി.സി.യു.പി സ്‌കൂള്‍ വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ജലവിതരണം മുടങ്ങും
മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി മാവൂര്‍ റോഡ് ജങ്ഷന്‍ മുതല്‍ പാവമണി റോഡ് വരെയുള്ള പൈപ്പ്‌ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 രാത്രി മുതല്‍ 22 വരെ പൊറ്റമ്മല്‍, കോട്ടൂളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി പുതിയപാലം, ചാലപ്പുറം, പാളയം, മുരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധിറോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളിക്കണ്ടി, കുറ്റിച്ചിറ, നൈനാം വളപ്പ്, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നീ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ബ്ലാക്ക് സ്മിത്ത് (കാറ്റഗറി നമ്പര്‍: 142/2024) തസ്തികയിലേക്കുള്ള സാധ്യതാ പട്ടികയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
തൂണേരി ശിശു വികസന പദ്ധതിക്ക് കീഴിലെ 194 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 27ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 6282087812, 9633606296.
കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ടിലെ 184 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9188959869.
മത്സ്യത്തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യ വിതരണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള വിരമിക്കല്‍ ആനുകൂല്യ വിതരണം (ഫെബ്രുവരി 17) നടക്കും. വൈകീട്ട് നാലിന് ബേപ്പൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനാകും.
Post a Comment