കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മണിയൂര്‍ ഗവ. ഐ.ടി.ഐക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 17) വൈകിട്ട് അഞ്ചിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് 4.30ന് ഘോഷയാത്ര നടക്കും.
2010ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐ.ടി.ഐ ഗ്രാമപഞ്ചായത്ത് വാടക നല്‍കി ഏറ്റെടുത്ത സ്വകാര്യ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് 2018ല്‍ ഏറ്റെടുത്ത് കൈമാറിയ 1.10 ഏക്കര്‍ സ്ഥലത്താണ് 6.90 കോടി രൂപ ചെലവില്‍ സ്വന്തം കെട്ടിടം നിര്‍മിച്ചത്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അത്യാധുനിക ലാബ് സൗകര്യങ്ങള്‍, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ട്രേഡുകളിലായി 128 പേരാണ് നിലവില്‍ സ്ഥാപനത്തില്‍ പരിശീലനം നേടുന്നത്.
Post a Comment