ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനഃപരിശോധനാ ഹർജികൾ ഏപ്രിൽ 7 മുതൽ സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് പരിഗണിക്കും. പുനഃപരിശോധനയെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും എതിർക്കുന്നവരുടേയും വാദങ്ങൾ പ്രത്യേകമായി കേൾക്കും .വാദം കേൾക്കുന്ന ഒമ്പതംഗ ബെഞ്ചിന്റെ ഘടന, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.
ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ ശബരിമല വിധിയെക്കുറിച്ചുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി . ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ഉൾപ്പുന്ന മൂന്നംഗ ബെഞ്ച് , 9 അംഗ ബെഞ്ചിന് മുമ്പാകെ റഫറൻസ് , ലിസ്റ്റ് ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.
Post a Comment