രാജ്യത്തെ ആദ്യ സഹകരണ അധിഷ്ഠിത യാത്രാ പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പദ്ധതി സഹകരണ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അമിത് ഷാ.

ഭാരത് ടാക്സിയിലൂടെ രാജ്യത്തെ സഹകരണ മേഖല പുതിയ ഉയരങ്ങളിലെത്തുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. രാജ്യത്തെ ആദ്യ സഹകരണ അധിഷ്ഠിത യാത്രാ  പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി  അദ്ദേഹം ന്യൂഡൽഹിയിൽ ഉദ്ഘാടനം  ചെയ്തു.  രാജ്യത്തെ ആദ്യത്തെ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമാണ് ഭാരത് ടാക്സി.സീറോ-കമ്മീഷൻ, സർജ്-ഫ്രീ പ്രൈസിംഗ് മോഡലിലാണ്  പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ഡ്രൈവർമാർക്ക് ലാഭം ലഭ്യമാക്കാനും അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സംവിധാനം മുൻഗണന നൽകുന്നു. ഡ്രൈവർമാർ നേടുന്ന നിരക്കുകളിൽ സർക്കാർ  കമ്മീഷൻ  ഈടാക്കില്ലെന്നും അമിതാഷാ പറഞ്ഞു.

Post a Comment

Previous Post Next Post