റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനായി ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനായി മോട്ടോർ വാഹന -  പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കുമെന്ന്  മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളിൽ റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുന്നതിനും വാഹന അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന്  മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കുമെന്നും മന്ത്രിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഉദ്ഘാടന ദിവസം നടക്കും.


Post a Comment

Previous Post Next Post