പാലക്കാട്ട് സ്ഫോടകശേഖരം ഒളിച്ചു കടത്തിയ ലോറി പൊലീസ് പിടിയിൽ.

പാലക്കാട്ട് സ്‌ഫോടകവസ്തു ഒളിച്ചു കടത്തിയ ലോറി പൊലീസ് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നാണ് ചരക്കുമായി പോകുകയായിരുന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

ലോറിയിലുണ്ടായിരുന്ന തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയിലെ പെട്ടികള്‍ക്കുള്ളില്‍ നിന്നാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളുമടക്കം സ്ഫോടകശേഖരം പിടികൂടിയത്. കരിങ്കല്‍ ക്വാറി ഉപയോഗത്തിനായി കൊണ്ടുപോകുക ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതൽ വിഷദാംശങ്ങൾക്കായി ലോറി ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.  

Post a Comment

Previous Post Next Post