ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തി.

ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നു. പ്രത്യേക അന്വേഷണ സംഘം തലവൻ എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണപാളികളുടെ അളവെടുത്തു. ശ്രീകോവിലിലേയും ദ്വാരപാലക ശിൽപത്തിലേയും സ്വർണപാളികളികൾ  സംഘം ഇളക്കി മാറ്റി. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും.  

കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെയാണ് പരിശോധന. ഉദ്യോഗസ്ഥർ ആദ്യം എത്തി സ്വർണപാളികളുടെ അളവ് എടുത്ത് തിട്ടപ്പെടുത്തി. അതിന് പിന്നാലെയാണ് ഇളക്കി മാറ്റിയത്. സ്വർണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടോ എന്നതാവും ആദ്യം പരിശോധിക്കുക. പ്രത്യേക അന്വേഷണ സംഘം ഉച്ചയോടെയാണ് പമ്പയിൽ എത്തിയത്. നാല് മണിയോടെ സന്നിധാനത്ത് എത്തി. നടതുറന്നതിന് പിന്നാലെ പരിശോധന ആരംഭിക്കുകയായിരുന്നു.

Post a Comment

Previous Post Next Post