കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി.

കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് - കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. അപേക്ഷകൾ ജനുവരി 12 രാവിലെ 10 മണി വരെ സമർപ്പിക്കാം. കെ-ടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമാകും.   സെർവർ തകരാർ ആയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് തീയതി നീട്ടി നൽകിയതെന്നാണ് അറിയുന്നത്.

ഓരോ കാറ്റഗറിയിലേക്കുമുള്ള അപേക്ഷാ യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങൾ, ഫീസ് എന്നിവ വിശദമായി ഉൾപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ജനുവരി 18, 19 തീയതികളിലായാണ് ഒക്ടോബർ സെഷനിലേക്കുള്ള പരീക്ഷകൾ നടക്കുക. 

എഡിറ്റിങ് വിൻഡോ സേവനം ഉപയോഗിച്ച് തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തുകയോ. പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ വരുത്തുകയോ ചെയ്യാൻ സാധിക്കും. പൊതുവിഭാഗത്തിന് 500 രൂപയും ഫീസ്. എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷ ഫീസായി നൽകേണ്ടത്. അപേക്ഷ ഫീസ് നൽകിയ ചലാനും ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ഉദ്യോഗാർത്ഥികൾ സൂക്ഷിക്കണം.   അപേക്ഷകർ സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post