സംസ്ഥാനത്തെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേര്‍ന്ന് ഗവർണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.

­സംസ്ഥാനത്തെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേര്‍ന്ന് ഗവർണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.   നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം തുടങ്ങി രാഷ്ട്രത്തെ യോജിപ്പിച്ച് നിര്‍ത്തുന്ന  ശാശ്വത മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഈ ദിനമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആശംസ സന്ദേശത്തിൽ പറഞ്ഞു.  ജനങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ 2047 ൽ വികസിത ഭാരതം സൃഷ്ടിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.   

വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ് ഭരണഘടനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച പ്രതിജ്ഞ എടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Post a Comment

Previous Post Next Post