ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ഭക്ഷണങ്ങൾ

ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണക്രമത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തുന്നത് ക്യാൻസറിനെ ഒരു പരിധി വരെ തടയാൻ സഹായിക്കും.  ചില ഭക്ഷണങ്ങളിലേക്കും രാസവസ്തുക്കളിലേക്കും ആവർത്തിച്ച് സമ്പർക്കം പുലർത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ക്യാൻസർ സർജൻ ഡോ. അർപിത് ബൻസൻ പറയുന്നു. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ഭക്ഷണങ്ങളെ കുറിച്ചറിയാം.

സോസേജുകൾ, ബേക്കൺ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിൽ പലപ്പോഴും നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനുള്ളിൽ നൈട്രോസാമൈനുകൾ എന്ന അർബുദകാരി സംയുക്തങ്ങൾ ഉണ്ടാക്കും. ഇത് ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് ദോഷകരമല്ല. പക്ഷേ ഇടയ്ക്കിടെ ഉയർന്ന അളവിൽ കഴിക്കുന്നത് പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ പ്രശ്‌നമുണ്ടാക്കാം. ചുവന്ന മാംസം ഗ്രിൽ ചെയ്യുമ്പോഴോ, പാൻ-ഫ്രൈ ചെയ്യുമ്പോഴോ, ബാർബിക്യൂ ചെയ്യുമ്പോഴോ, കൊളോറെക്ടൽ, പാൻക്രിയാറ്റിക് കാൻസറുകളുമായി ബന്ധപ്പെട്ട സംയുക്തങ്ങളായ ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) PAH-കളും ഉത്പാദിപ്പിക്കുന്നു.

ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ്, പക്കോഡകൾ, മറ്റ് ഡീപ്-ഫ്രൈഡ് സ്‌നാക്‌സുകൾ എന്നിവയിൽ ഉയർന്ന താപനിലയിൽ അന്നജം പാകം ചെയ്യുമ്പോൾ രൂപം കൊള്ളുന്ന ഒരു രാസവസ്തുവായ അക്രിലാമൈഡ് അടങ്ങിയിരിക്കാം. അക്രിലാമൈഡ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിവായി വറുത്ത ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹ സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നു.

പഞ്ചസാരയുടെ അമിതമായ ഉപഭോഗം ശരീരഭാരം, ഇൻസുലിൻ പ്രതിരോധം, സ്ഥിരമായ വീക്കം എന്നിവയ്ക്ക് ഇടയാക്കും. ഈ ഘടകങ്ങൾ സ്തന, വൻകുടൽ ക്യാൻസറുകൾക്കുള്ള സാധ്യത കൂട്ടും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണക്രമം ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും കാലക്രമേണ ക്യാൻസറിനും ഇടയാക്കും.

ഇൻസ്റ്റന്റ് നൂഡിൽസ്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പഞ്ചസാര ചേർത്ത ധാന്യങ്ങൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവ പലപ്പോഴും പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അഡിറ്റീവുകൾ എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ദഹനനാളത്തിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

മിതമായ അളവിൽ പോലും പതിവായി മദ്യപിക്കുന്നത് സ്തന, കരൾ, വായ, തൊണ്ട, വൻകുടൽ എന്നിവയുടെ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമിതമായി ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ HCA-കളും PAH-കളും ഉത്പാദിപ്പിക്കുന്നു. ഇവ രണ്ടും ഉയർന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.

Post a Comment

Previous Post Next Post