റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്.

കണ്ണൂരിൽ റീൽസ് ചിത്രീകരണത്തിന് ചുവന്ന ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. പ്ലസ്ടു വിദ്യാർഥികളെയാണ് എറണാകുളം-പുനെ എക്സ്രപ്രസ് നിർത്തിവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ 1.50ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഓടി തുടങ്ങിയ ഉടനെയാണ് സംഭവം നടന്നത്. 

കുറച്ചുനേരം വെളിച്ചം തെളിയിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിടുകയായിരുന്നു.   ലോക്കോ പൈലറ്റ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വിദ്യാർഥികളെ പിടികൂടി. ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു.

Post a Comment

Previous Post Next Post