ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ മലനിരകളിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് മുൻപാണ് തീ പടർന്നുപിടിച്ചത്. വിവരമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും മുൻകരുതൽ നടപടിയായി ഒരു യൂണിറ്റ് ഫയർ ഫോഴ്സ് ഇപ്പോഴും സ്ഥലത്ത് തുടരുന്നുണ്ട്.
Post a Comment