അത്തിപ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രുചി മാത്രമല്ല നിരവധി ഗുണങ്ങളും അത്തിപ്പഴത്തിനുണ്ട്. ഇത് വെള്ളത്തിൽ കുതിർത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. അത്തിപ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

അത്തിപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുകയും മലബന്ധത്തെ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ദിവസവും അത്തിപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

അത്തിപ്പഴത്തിൽ ധാരാളം ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അത്തിപ്പഴത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

അത്തിപ്പഴത്തിൽ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ഏതെങ്കിലും പുതിയ ഭക്ഷണം ഭക്ഷണക്രമത്തിൽ ചേർക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് പ്രധാനമാണ്.). 





Post a Comment

Previous Post Next Post