ജനുവരി 14 മുതൽ 18 വരെ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഔദ്യോഗിക ലോഗോയും കലോത്സവ ഷെഡ്യൂളും മന്ത്രി കെ രാജന് കൈമാറി മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പന്തൽ കാൽനാട്ട് കർമ്മവും തേക്കിൻകാട് മൈതാനത്ത് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പൂർണ്ണമായും പരാതിരഹിതമേളയാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത് എന്നും സ്കൂൾ കലോത്സവം വിലയിരുത്തുന്ന 400ഓളം വിധികർത്താക്കൾ വിജിലൻസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിൽ ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Post a Comment