അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. എറണാകുളം ടൗൺ ഹാളിലും അദ്ദേഹത്തിന്‍റെ കൊച്ചി കണ്ടനാട്ടെ വസതിയിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തില്‍ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍, സത്യന്‍ അന്തിക്കാട്, ദിലീപ് തുടങ്ങി നിരവധി പേര്‍ ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ ഔദ്യോഹിക ബഹുമതികളോടെ നടക്കും. ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു 69 കാരനായിരുന്ന ശ്രീനിവാസിന്‍റെ വിടവാങ്ങല്‍. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു..
Post a Comment