"വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധന കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. ഇന്നലെ മുതല്‍ ഒടിപി സംവിധാനം നിലവില്‍വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ് ആര്‍സിയുമായി പരിവാഹന്‍ മുഖേന ലിങ്ക് ചെയ്യേണ്ടത്."
"നിലവില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഏതെങ്കിലുമൊരു മൊബൈല്‍ നമ്പര്‍ പരിശോധന കേന്ദ്രത്തില്‍ നല്‍കിയാല്‍ മതി. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കണം. എന്നാല്‍ മാത്രമേ പരിവാഹന്‍ വെബ്സൈറ്റില്‍നിന്ന് പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുകയുള്ളൂ.
ഇന്ന് പല വാഹനങ്ങള്‍ പരിശോധനയ്ക്കായി എത്തിയെങ്കിലും മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. നമ്പര്‍ ലിങ്ക് ചെയ്യുന്നതിനായി ഞായറാഴ്ച മുതല്‍ രണ്ടുദിവസം സമയം അനുവദിച്ചിരുന്നു. എന്നാല്‍, അടിയന്തരമായി നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ ഒടിപി സംവിധാനം നിലവില്‍ കൊണ്ടുവരുകയായിരുന്നു.
Post a Comment