സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷകൾ നടക്കുക. അഞ്ചു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ഈ ടൈംടേബിൾ. ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് 17 മുതൽ 23 വരെയാണ് പരീക്ഷ ഡിസംബർ 9, 11 തീയതികളിലെ വോട്ടെടുപ്പ്, 13 നുള്ള വോട്ടെണ്ണൽ എന്നിവ കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഡിസംബർ 24 മുതലാണ് ക്രിസ്തുമസ് അവധി ആരംഭിക്കുക.

ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്‌മസ് പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ പരീക്ഷ ദിവസങ്ങളിൽ മാറ്റം കൊണ്ടുവരികയായിരുന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കൂടുതലും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും കൂടി പരിഗണിച്ചാണ് പരീക്ഷ തീയതികളിൽ മാറ്റം കൊണ്ടുവരുന്നത്.

Post a Comment

Previous Post Next Post