ജനൽ ചില്ലുകൾ പൊട്ടി, സ്വിച്ച് ബോര്‍ഡും തകര്‍ന്നു, തെങ്ങ് കത്തി, കോഴിക്കോട് മിന്നലേറ്റ് വളര്‍ത്തുപൂച്ച ചത്തു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇന്ന് വൈകീട്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വളര്‍ത്തുപൂച്ച ചത്തു. കോഴിക്കോട് മണാശ്ശേരിയിലാണ് സംഭവം. പന്നൂളി രാജന്റെ വീട്ടുപരിസരത്തുവച്ചാണ് പൂച്ചക്ക് മിന്നലേറ്റത്. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയിലെ മലയോര മേഖലയില്‍ വൈകീട്ട് 4.15ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്.

ഈ സമയം രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മകള്‍ ശുചിമുറിയിലായിരുന്നു. ശക്തമായ മിന്നലില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വീട്ടുപരിസരത്തെ തെങ്ങ് കത്തിയ നിലയിലാണ്. പൂച്ചയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദന്‍, രാജന്‍ എന്നിവരുടെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

Post a Comment

Previous Post Next Post