മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട മറ്റന്നാള്‍ തുറക്കും.

മണ്ഡല– മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട മറ്റന്നാള്‍  വൈകുന്നേരം 5 ന് തുറക്കും. ദര്‍ശനത്തിനായി ഓണലൈൻ വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. തത്സമയ ബുക്കിംഗ് കൌണ്ടറുകൾ പമ്പ, നിലക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തയ്യാർ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

 ഓൺലൈൻ ആയി 70,000 പേർക്കും തത്സമസ ബുക്കിംഗ് വഴി 20,000 പേർക്കും ദർശനം സാദ്ധ്യമാകും. വൃശ്ചികം ഒന്നായ 17 ന് രാവിലെ 3 നാണ് നട തുറക്കുന്നത്. ഡിസംബര്‍ 17 നാണ്  മണ്ഡല പൂജ. മകരവിളക്ക് ജനുവരി 14 നാണ്.

Post a Comment

Previous Post Next Post