തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഇടപെടാതെ കേരള ഹൈക്കോടതി.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഇടപെടാതെ കേരള ഹൈക്കോടതി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ ജസ്റ്റിസ് വി ജി അരുൺ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആർ നടപ്പാക്കുന്നത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നായിരുന്നു സർക്കാരിന്റെ ഹർജിയിലെ വാദം. അതേസമയം, പകുതിയിലധികം നടപടിക്രമങ്ങളും ഇതിനകം പൂർത്തിയായ  സാഹചര്യത്തില്‍ എസ്ഐആർ നീട്ടിവയ്ക്കുന്നത്  പ്രക്രിയ ഇടയ്ക്കു വച്ച് തടയുന്നതിന് തുല്യമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. 

Post a Comment

Previous Post Next Post