തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പുരോഗമിക്കുന്നു. പ്രചാരണത്തിൽ സജീവമായി മുന്നണികൾ.

സംസ്ഥാനത്ത് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു. ആദ്യ ദിവസമായ ഇന്നലെ 11 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരത്ത്‌ നാലും, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ രണ്ട്‌ പേര്‍ വീതവും, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ്‌ പത്രിക സമര്‍പ്പിച്ചത്‌. ഈ മാസം 21 വരെയാണ് പത്രികാ സമര്‍പ്പണം. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്ക് അടുത്ത മാസം 9, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.  13 ന് വോട്ടെണ്ണല്‍ നടക്കും. 


Post a Comment

Previous Post Next Post