മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി.

മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായ് ശബരിമല ക്ഷേത്രനട നാളെ തുറക്കും. നാളെ വൈകിട്ട്  അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് നിയുക്ത മേൽശാന്തിമാരെ 18-ാംപടി കയറ്റി വൈകിട്ട് ആറിന് അഭിഷേകം നടക്കും. മറ്റെന്നാളാണ് വൃശ്ചികം ഒന്ന്. വെർച്വൽ ക്യൂ വഴി 70,000 പേർക്കും തത്സമസ ബുക്കിംഗ് വഴി 20,000 പേർക്കും ദർശനം സാധ്യമാകും. 

Post a Comment

Previous Post Next Post