ശബരിമലയിൽ അസാധാരണമായ തിരക്ക് തുടരുന്നതിനിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തെ സ്പോട് ബുക്കിംഗ് 20000 പേർക്ക് മാത്രമായി നിജപ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് , തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.
പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ നിലക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സ്പോട്ട് ബുക്കിങ്ങിനായി ഇനി ആരും പമ്പയിലേക്ക് വരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരിക്ക് നിയന്ത്രിക്കാൻ പൊലീസും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. വന്നവരെ തിരിച്ചയക്കാൻ പറ്റാത്തത് കൊണ്ടാണ് സ്പോട്ട് ബുക്കിങ് കൊടുക്കുന്നതെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു.
Post a Comment