ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം ഡിസംബർ 09 & 11 സംസ്ഥാനത്ത് പൊതു അവധി.

ഡിസംബർ 09 (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11 (വ്യാഴം) തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമയം രാവിലെ 7.00 മുതൽ വൈകുന്നേരം 6.00 മണിവരെയാണ്. സമ്മതിദായകർക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ഡിസംബർ 09, 11 തീയതികളിൽ ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള അവധിയും പ്രഖ്യാപിക്കുന്നതിന് നിർദ്ദേശം നൽകുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതോടൊപ്പം, തിരഞ്ഞെടുപ്പ് ദിവസം ഇപ്രകാരം ശമ്പളത്തോടുകൂടിയ പൊതുഅവധി. സംസ്ഥാനത്തെ ഫാക്ടറി, പ്ലാൻ്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി ലഭ്യമാക്കുവാനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് കഴിയും വിധം തൊഴിൽ ഉടമകൾ സൗകര്യം ഉണ്ടാക്കികൊടുക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിനും സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Post a Comment

Previous Post Next Post