കർഷകരുടെ അഭിവൃദ്ധിയും സന്തോഷവും സമൂഹത്തിന്റെയും സർക്കാരിൻ്റെയും പൂർണ ഉത്തരവാദിത്തമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി ഉയർത്തിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോട്ടൂർ കൃഷിഭവന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്.
കോട്ടൂർ പഞ്ചായത്തിന്റെറെ നേതൃത്വത്തിൽ നടക്കുന്ന 'ഉയരെ കോട്ടൂർ' സാംസ്‌കാരിക കലാമേളയുടെയും കേര ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മുതിർന്ന കർഷകൻ ബാലകൃഷ്‌ണൻ നായർ കരുവള്ളൂമ്മേലിനെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി കെ അനിത, വൈസ് പ്രസിഡന്റ് ടി എം ശശി, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, സെക്രട്ടറി പി എൻ നിഖിൽ, വൈസ് പ്രസിഡൻറ് വിലാസിനി പൊയിലിൽ, അസിസ്റ്റൻറ് എൻജിനീയർ കെ സി സുധീർനാഥ്, കോട്ടൂർ കൃഷി ഓഫീസർ മറിയുമ്മ, കൃഷി ഓഫീസർ പ്രിൻസിപ്പൽ ടി പി അബ്ദുൽ മജീദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈൻ, എം സിന്ധു, കെ കെ സിജിത്ത്, സി ഡി എസ് ചെയർപേഴ്‌സൺ ഷീന, കേരഗ്രാമം കൺവീനർ പി കെ ബാലൻ മാസ്റ്റർ, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment