തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട മറ്റന്നാൾ തുറക്കും.

തുലാമാസ  പൂജകൾക്കായി ശബരിമല നട മറ്റന്നാൾ  തുറക്കും. തുലാമാസം ഒന്നായ ഒക്ടോബർ 18 ന് രാവിലെ സന്നിധാനത്ത് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്  നടക്കും. രാഷ്ട്രപതി ദൗപദി  മുർമുവിന്‍റെ സന്ദർശനത്തോടനുബന്ധിച്ച് ഈ മാസം 22 ന്  ദർശനത്തിന്  നിയന്ത്രണമുണ്ടാകും. രാഷ്ട്രപതിയെ സ്വീകരിക്കാനുള്ള  എല്ലാ  ഒരുക്കങ്ങളും ആരംഭിച്ചതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Post a Comment

Previous Post Next Post