കാൻസർ ചികിത്സയ്ക്കായുള്ള സൗജന്യ യാത്രയ്ക്കായി കെ.എസ് ആർ.ടി.സി, ഹാപ്പി ലോങ്ങ് ലൈഫ് കാർഡ് അവതരിപ്പിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍.

ഗതാഗത വകുപ്പ് വിപ്ലവകരമായ പദ്ധതികളാണ് വരുംവര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്യുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരുവല്ലയിൽ വിഷൻ 2031 അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിത ബുദ്ധി അടക്കം ഉപയോഗിച്ച്  കെ.എസ് ആർ.ടി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. 

കാൻസർ ചികിത്സയ്ക്കായുള്ള സൗജന്യ യാത്രകളിൽ കെ.എസ് ആർ.ടി.സി, ഹാപ്പി ലോങ്ങ് ലൈഫ് കാർഡ് അവതരിപ്പിക്കും.  ആറ് മാസ കാലാവധിയുള്ള പഞ്ചിങ് കാർഡ് ഉപയോഗിച്ച് സൂപ്പര്‍ ഫാസ്റ് മുതൽ താഴോട്ടുള്ള വണ്ടികളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു .

Post a Comment

Previous Post Next Post