നന്തി കിഴൂർ റോഡ് അടക്കരുത് : സമര പന്തൽ ഉത്ഘാടനം ചെയ്തു.

NH 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ് നിർമിക്കുമ്പോൾ നന്തി - പള്ളിക്കര പൊതുമരമാത്ത് വകുപ്പ് റോഡ് അടച്ച് പൂട്ടാനുള്ള നീക്കം ആരംഭിച്ചതിനെ തുടർന്ന് മൂടാടി പഞ്ചായത്ത് NH 66 ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തൽ കെട്ടി - ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമര കേന്ദ്രം ഉത്ഘാടനം ചെയ്തു. റോഡ് അടക്കുന്നത് കാഴ്ചകാരായി നോക്കി നിൽക്കില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

 പന്തലായനി ബ്ബോയ് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ - വാർഡ് മെമ്പർ മാരായ പാപ്പൻ മൂടാടി റ ഫീ ഖ്പുത്തലത്ത് ടി.കെ ഭാസ്കരൻ എന്നിവരും പാർട്ടിനേതാക്കളായ സത്യൻ എൻ.വി. എം - ചേനോത്ത് ഭാസ്കരൻ - കെ.എം കുഞ്ഞികണാരൻ - റ സൽ നന്തി എന്നിവർ സംസാരിച്ചു. കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷതവഹിച്ചു. കൺവീനർ വി.വി. സുരേഷ് സ്വാഗതവും വി.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post