തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക കൂടുതൽ സുതാര്യവും തെറ്റില്ലാത്തതുമാക്കുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പരിഷ്ക്കരണം നടത്തുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് അർദ്ധരാത്രിയിൽ വോട്ടർ പട്ടിക മരവിപ്പിക്കും. പിന്നീട്, എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന സവിശേഷ എണ്ണൽ ഫോമുകൾ വോട്ടർമാർക്ക് നൽകും അർഹതയുള്ള എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും യോഗ്യതയില്ലാത്തവരെ നീക്കം ചെയ്യുകയും ചെയ്യുക എന്നതാണ് എസ്‌ഐആറിന്റെ പ്രാഥമിക ലക്ഷ്യം. ബീഹാറിൽ നടന്ന ആദ്യ ഘട്ടം സീറോഅപ്പീലുകളോടെ പൂർത്തിയാക്കിയതായും, രണ്ടാം ഘട്ടത്തിൽ, SIR ഘട്ടം ഘട്ടമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment