ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവറും കണ്ടക്‌ടറും ഉൾപ്പെടെ 27 പേർക്ക് പരിക്കേറ്റു. ചേർത്തലയിൽ നിന്നും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്‌ച പുലർച്ചെ 4-30 ഓടെയായിരുന്നു സംഭവം. ദേശീയപാതയിൽ ഹൈവേപാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ശ്രീരാജിൻറെയും കണ്ടക്‌ടർ സുജിത്തിന്റെയും പരിക്ക് ഗുരുതരമാണ്.
Post a Comment