ഗുരുവായൂരിൽ സെക്കൻഡ് ഷോ കാണാനെത്തിയ കുടുംബം ടിക്കറ്റ് കിട്ടാതെ വന്നതോടെ മറ്റൊരു തിയറ്ററിലേക്ക് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കാര്യം മറന്നു. സിനിമ ആദ്യ പകുതി കഴിയും വരെ ആരും സംഭവം അറിഞ്ഞില്ല. കരഞ്ഞുനില്‍ക്കുന്ന ഏഴ് വയസുകാരനെ തിയറ്ററിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ട് മാതാപിതാക്കൾക്ക് തിരികെ ഏല്പിച്ചത്.
കഴിഞ്ഞ ദിവസം ലോക സിനിമ കാണാനെത്തിയപ്പോഴാണ് സംഭവം. ഗുരുവായൂരിലെ ദേവകി തിയേറ്ററിലാണ് സംഭവം. ശനിയാഴ്ച സെക്കൻഡ് ഷോ സമയത്താണ് സംഭവം. കുട്ടിയുടെ ഒപ്പമുള്ള ആളുകളെ കാണുന്നില്ലെന്ന് പറഞ്ഞ കുട്ടിയെ ഷോ നിർത്തി വച്ച് കുട്ടിയുമായി ചെന്ന് പരിചയക്കാരുണ്ടോയെന്ന് തിരക്കി. ഇല്ലെന്ന് വ്യക്തമായതോടെയാണ് സമീപത്തെ അപ്പാസ് തിയേറ്ററിലും ഇതേ പടം തന്നെ ഓടുന്ന കാര്യം ഓർക്കുന്നത്.
ഒരു പക്ഷേ അവിടെ പോയിരിക്കുമെന്ന സംശയത്തിലാണ് അപ്പാസ് തിയറ്ററിലേക്ക് ബന്ധപ്പെടുന്നത്. ഇവിടെയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയെ കൈമാറി. ബന്ധുക്കളെത്തി കുട്ടി കൊണ്ട് പോവുകയുമായിരുന്നു. ബന്ധുക്കളെ കാണാതെ ഭയന്ന അവസ്ഥയിലായിരുന്നു കുട്ടി. കരഞ്ഞ് ബഹളമുണ്ടാക്കിയ കുട്ടിയെ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ ശാന്തനാക്കിയത്.
Post a Comment