കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ഗതാഗതം നിരോധിച്ചു

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തലയാട്-മലപുറം-കോടഞ്ചേരി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ മുതല്‍ തെയ്യപ്പാറ വരെ ഇന്ന് (സെപ്റ്റംബര്‍ 24) മുതല്‍ ഒക്ടോബര്‍ ആറ് വരെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. 
കോടഞ്ചേരി ഭാഗത്തുനിന്ന് തെയ്യപ്പാറ പോകുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍ മലപുറം വഴി തെയ്യപ്പാറക്കും തിരിച്ചും പോകണം. മലപുറത്തുനിന്ന് കോടഞ്ചേരിക്ക് പോകുന്ന വാഹനങ്ങള്‍ എന്‍എച്ച് വഴി കൈതപ്പൊയില്‍-കോടഞ്ചേരി റൂട്ട് തെരഞ്ഞെടുക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

പന്നിയങ്കര കെ പി കുഞ്ഞിക്കോയ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 24) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആന്‍ഡ് സര്‍വൈലന്‍സ് സിസ്റ്റം (സിസിടിവി/ഫയര്‍ അലാറം/ബര്‍ഗ്ലര്‍ അലാറം/ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്എസ്എല്‍സി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2301772, 9526871584.

മത്സ്യത്തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് വിഹിതമടക്കുകയും 60 വയസ്സ് പൂര്‍ത്തിയായി പെന്‍ഷന്‍ വാങ്ങുന്നതുമായ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ സീഡ്/ഓതന്റിക്കേഷന്‍ ചെയ്ത ആധാര്‍കാര്‍ഡ്, പെന്‍ഷന്‍ ബുക്ക്, ബാങ്ക് പാസ്ബുക്ക്, മത്സ്യത്തൊഴിലാളി പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകളില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം. സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും അപേക്ഷ നല്‍കാം. സേവന പെന്‍ഷന്‍ സൈറ്റിലും ആധാറിലും പേര് വ്യത്യാസമുള്ളവര്‍ അക്ഷയകേന്ദ്രം മുഖേന ആധാര്‍ സീഡിങ്/ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. ഫോണ്‍: 0495 2383472. 

ലോജിസ്റ്റിക്‌സ് കോഴ്‌സ്

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 749/2024) തസ്തികയുടെ സാധ്യതാ പട്ടിക പകര്‍പ്പ് ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

യുവജന കമീഷന്‍ അദാലത്ത് ഇന്ന്

സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ ഇന്ന് (സെപ്റ്റംബര്‍ 24) രാവിലെ 11 മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18-40 പ്രായപരിധിയിലുള്ളവര്‍ക്ക് പരാതികള്‍ നല്‍കാം. ഫോണ്‍: 0471-2308630.

രജിസ്ട്രേഷന്‍ ഡ്രൈവ്

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വടകര താലൂക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ, ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്ന നിയമാനുസൃത സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496 2523039. 

നടപടികള്‍ റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉറുദു ഹൈസ്‌കൂള്‍ ടീച്ചര്‍ (എന്‍സിഎ, ഒബിസി, കാറ്റഗറി നമ്പര്‍: 797/2024) തസ്തികയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ആക്സിലറി നഴ്സ് മിഡ്‌വൈഫ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 013/2024) തസ്തികയുടെ റാങ്ക്പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.  

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസി. ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 014/2024) തസ്തികയുടെ സാധ്യത പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.  

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ എസ് സി യുവതിക്കള്‍ക്ക് ഗാര്‍മെന്റ് കട്ടര്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഇന്‍സ്റ്റലേഷന്‍, അസോസിയേറ്റ് ഡെസ്‌ക്‌ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിങ് എന്നീ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

Post a Comment

Previous Post Next Post