അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധിയായ ഹെക്ടർ ഡാനിയേൽ കബ്രേര കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സന്ദർശിച്ചു. കളിക്കളത്തിന്റെ നിലവാരത്തിലും മറ്റു കാര്യങ്ങളിലും അദേഹം സംതൃപ്തി രേഖപ്പെടുത്തി.
മെസി അടങ്ങുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിനു മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
Post a Comment