മലപ്പുറം വണ്ടൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ നാട്ടില്‍പ്പോയി മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രോഗം പരത്തുന്ന അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകിനെയും കൊതുകിന്റെ ലാർവയെയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. രോഗബാധ നിലനിൽക്കുന്ന പ്രദേശത്തെ കുടിവെള്ള ടാങ്കുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു.
Post a Comment