വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍.

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് മാത്തോട്ടത്തെ വനശ്രീയില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് ജില്ലാതല മത്സരങ്ങള്‍. അംഗീകൃത വിദ്യാലയങ്ങളിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍കളര്‍ പെയിന്റിങ് എന്നിവയില്‍ മത്സരിക്കാം.

ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരമുണ്ടാകും. ഓരോ ഇനത്തിലും ഒരു വിദ്യാലയത്തില്‍നിന്ന് പരമാവധി രണ്ട് വീതം കുട്ടികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഹെഡ് മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കണം. 

ജില്ലാതലങ്ങളില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ രചനകള്‍ സംസ്ഥാനതലത്തില്‍ മത്സരത്തിനയക്കും. ക്വിസ്, പ്രസംഗം എന്നിവയില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ www.forest.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495-2416900.

Post a Comment

Previous Post Next Post