താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു.

താമരശ്ശേരി: അമ്പായത്തോട് അറമുക്ക് താമസിക്കും  മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്. താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിൽ എത്തിയ സംഘമാണ്  കുത്തിയത്. കുത്തേറ്റ മുഹമ്മദ് ജിനീഷ്  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കൊടുവള്ളി ഭാഗത്തു നിന്നും കാറിൽ എത്തിയ സംഘമാണ്  കുത്തിയതെന്ന് ദൃസാക്ഷികൾ പറഞ്ഞു, ജിനീഷിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 ഓടെയായിരുന്നു സംഭവം, പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post