ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി ദുബായിൽ. ഒരു കപ്പ് കാപ്പിക്ക് 2,500 ദിർഹം (ഏകദേശം 60,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോഡ് നേടിയത്. ദുബായ് ഡൗൺ ടൗണിലെ റോസ്റ്റേഴ്സ് എന്ന ഇമിറാത്തി കോഫി ഷോപ്പിനാണ് ഈ റെക്കോഡ് നേട്ടം.
അപൂർവമായ പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ചാണ് കാപ്പിയുണ്ടാക്കുന്നത്. പുഷ്പങ്ങളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സത്ത് കാപ്പിക്ക് വേറിട്ട രുചി നൽകുന്നു. കാപ്പിക്കൊപ്പം ടിറാമിസു, ചോക്ലെറ്റ്, ഐസ്ക്രീം എന്നിവയും നൽകും.
ഉന്നതനിലവാരമുള്ള കാപ്പിക്ക് പേരുകേട്ട സ്ഥലമാണ് ദുബായ്. എമിറേറ്റിന്റെ വളർച്ചയാണ് ഈ റെക്കോഡിലൂടെ തെളിയുന്നതെന്ന് റോസ്റ്റേഴ്സ് സിഇഒയും സഹസ്ഥാപകനുമായ കൊൺസ്റ്റാന്റിൻ ഹർബസ് പറഞ്ഞു.
Post a Comment