ദേശീയപാത 544 ൽ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവച്ചത് വീണ്ടും നീട്ടി കേരള ഹൈക്കോടതി . ടോൾ പ്ലാസയ്ക്ക് സമീപം മണ്ണുത്തി-ഇടപ്പള്ളി പാതയിൽ 12 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ നിർത്തിവയ്ക്കാനുള്ള പ്രാരംഭ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ കോടതി ദേശീയ പാത അതോറിറ്റിയോട് നിർദ്ദേശിച്ചു. റിപ്പോർട്ട് ജില്ലാ കളക്ടർ പരിശോധിക്കുന്നതുവരെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത് തുടരും.
Post a Comment