ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം
കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് അഞ്ചു ദിവസത്തെ സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം നല്‍കും. കാഡ്കോ ലേബര്‍ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത, 18 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30ന് കോഴിക്കോട് ചെറൂട്ടി റോഡിലെ കാഡ്കോ ഉത്തരമേഖലാ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഫോണ്‍: 8075767830.
സ്വയംതൊഴില്‍ പരിശീലനം
കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) സൗജന്യ സോഫ്റ്റ് ടോയ്സ്-നെറ്റിപ്പട്ട നിര്‍മാണ പരിശീലനത്തിന് (14 ദിവസം) അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-50. അവസാന തീയതി: ഒക്ടോബര്‍ മൂന്ന്. ഫോണ്‍: 9447276470.
ഹയര്‍ സെക്കന്‍ഡറി തുല്യത വിജയോത്സവം
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാന്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് (ഒക്ടോബര്‍ 27) സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപന സ്മാരക ഹാളില്‍ നടക്കും. പരീക്ഷയെഴുതിയ 1224 പഠിതാക്കളില്‍ 1002 പേരാണ് വിജയിച്ചത്. ഉന്നത വിജയം നേടിയവരെയും ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ വിജയിച്ച ജനപ്രതിനിധികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആദരിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ ഏഴിന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 0496 2592722.
ഗാന്ധിജയന്തി ക്വിസ് മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. സെപ്റ്റംബര്‍ 30ന് മുമ്പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. pokzd@kkvib.org എന്ന ഇ-മെയിലിലോ 9496845708, 7025886643 നമ്പറുകളിലോ ബന്ധപ്പെട്ടും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദ്യാര്‍ഥികള്‍ മത്സര ദിവസം ഹാജരാക്കണം. മത്സര തീയതി, സ്ഥലം എന്നിവ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ പിന്നീട് അറിയിക്കും.
സ്പോട്ട് അഡ്മിഷന്‍
തിരുവമ്പാടി ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495-2254070.
പത്താംതരം തുല്യതാ പരീക്ഷ നവംബര്‍ എട്ട് മുതല്‍
പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പൊതുപരീക്ഷ നവംബര്‍ എട്ട് മുതല്‍ 18 വരെ നടക്കും. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കും (റഗുലര്‍ വിഭാഗം) മുന്‍ വര്‍ഷങ്ങളില്‍ ഗ്രേഡിങ് രീതിയില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും (പ്രൈവറ്റ്) അപേക്ഷിക്കാം.
പരീക്ഷാ ഫീസ് (റഗുലര്‍ വിഭാഗം 750 രൂപ, പ്രൈവറ്റ് വിഭാഗം പേപ്പര്‍ ഒന്നിന് 100 രൂപ) ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം സൂപ്രണ്ടിന് നല്‍കണം. പിഴയില്ലാതെ ഒക്ടോബര്‍ ഏഴ് വരെയും പത്ത് രൂപ പിഴയോടെ ഒക്ടോബര്‍ ഒമ്പത് വരെയും ഫീസ് സ്വീകരിക്കും. ഫോണ്‍: 9446630185.
സര്‍വേയര്‍, ചെയിന്‍മാന്‍ നിയമനം
ജില്ലയിലെ പട്ടയമിഷന്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്‍മാന്‍മാര്‍ എന്നിവരെ നിയമിക്കും. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്‌സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്. ചെയിന്‍മാന്‍: എസ്.എസ്.എല്‍.സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
സംസ്ഥാനതല ചെസ് മത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ ഏഴിന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതവും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. 15-40 പ്രായപരിധിയിലുള്ളവര്‍ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിലിലേക്കോ വികാസ് ഭവനിലുള്ള കമീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33) നേരിട്ടോ നല്‍കാം. അവസാന തീയതി: ഒക്ടോബര്‍ അഞ്ച്. ഫോണ്‍: 0471-2308630.
പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സിറ്റിങ്
ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സിറ്റിങ് ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Post a Comment