മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് വിട നല്‍കി ഇന്ത്യന്‍ വ്യോമസേന. 60 വര്‍ഷം നീണ്ട ഐതിഹാസിക സേവനങ്ങള്‍ക്ക് ശേഷമാണ് മിഗ്-21 വ്യോമസേനയോട് യാത്ര പറഞ്ഞത്. രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ്ങിന്‍റെ സാന്നിധ്യത്തില്‍ ചണ്ഡീഗഢില്‍ നടന്ന ചടങ്ങിലാണ് വിമാനങ്ങള്‍ ഡീകമ്മീഷന്‍ ചെയ്തത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്ങ് മിഗ്-21 ന്‍റെ അവസാന പറക്കലിന് നേതൃത്വം നല്‍കി.
സംയുക്ത സേനാ മേധാവി അനില്‍ ചൗഹാനും, മറ്റ് സേനാ മേധാവിമാരും ചടങ്ങില്‍ സന്നിഹിതരായി. യുദ്ധമുഖത്തെ ഭയരഹിത പോരാളിയായിരുന്നു മിഗ്-21 യുദ്ധവിമാനങ്ങളെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 1963 ല്‍ വ്യോമസേനയുടെ ഭാഗമായ മിഗ് 21 1965 ലെയും, 71 ലെയും ഇന്തോ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
Post a Comment