കായണ്ണ GUP സ്കൂൾ പാടിക്കുന്ന് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനു 5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. പ്രവൃത്തി ഉൽഘാടനം ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവ്വഹിച്ചു.
അഡ്വ. കെ.എം.സച്ചിൻദേവ് (ബഹു. എം.എൽ.എ ബാലുശ്ശേരി അസംബ്ലി നിയോജക മണ്ഡലം) അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. ശശി (പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്) സ്വാഗതവും ഹാഷിം വി.കെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം) റിപ്പോർട്ടും അവതരിപ്പിച്ചു.
പി ടി ഷിബ (വൈസ് പ്രസിഡണ്ട്, കായണ്ണ ഗ്രാമപഞ്ചായത്ത്), എ.സി ശരൺ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ബിൻഷ കെ വി (ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ), കെ കെ നാരായണൻ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മെമ്പർമാരായ ബിജി സുനിൽകുമാർ, ഗാന കെ.സി, പി.കെ. ഷിജു, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment