കടം വാങ്ങിയ 2000 രൂപ ചോദിച്ചപ്പോൾ നൽകിയില്ല, ഒടുക്കം തർക്കം; യുവാവിന് കുത്തേറ്റു.

കടം വാങ്ങിയ 2000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് മാവൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസിന് കുത്തേറ്റത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കളായ സവാദ്, അനസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 ഇവര്‍ തമ്മില്‍ 2000 രൂപയുടെ ഇടപാട് നടന്നിരുന്നു. ഇത് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സല്‍മാന്‍ ഫാരിസിന് തോളിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സവാദ്, അനസ് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post