ആപ്പിനുള്ളിൽ നിന്നുതന്നെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് ട്രാൻസിലേഷൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‍സ്ആപ്പ് അവതരിപ്പിച്ചു. അതായത്, ഇനിമുതൽ മറ്റൊരു ഭാഷയിലുള്ള വാട്‍സ്ആപ്പ് സന്ദേശങ്ങൾ മനസിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു തേഡ് -പാര്‍ട്ടി ട്രാൻസിലേഷൻ ആപ്പുകളോ ടൂളുകളോ ആവശ്യമില്ല. ഭാഷകളിലുടനീളമുള്ള സംഭാഷണങ്ങൾ ലളിതവും വേഗത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ വാട്‍സ്ആപ്പില്‍ പുതിയ ടൂൾ അവതരിപ്പിച്ചത്.
വാട്‍സ്ആപ്പ് ട്രാൻസിലേഷൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ഈ പ്രക്രിയ വളരെ ലളിതമാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഒരു ചാറ്റിലെ ഏത് മെസേജിലും കുറച്ചുനേരം അമർത്തിപ്പിടിച്ചാൽ ട്രാൻസിലേഷൻ എന്ന ഓപ്ഷൻ ലഭ്യമാകും. തുടർന്ന് ഏത് ഭാഷയിൽ നിന്നോ ഏത് ഭാഷയിലേക്കോ വിവർത്തനം ചെയ്യണമെന്ന് തിരഞ്ഞെടുക്കാം. ഭാവിയിലെ ഉപയോഗത്തിനായി ആ സെറ്റിംഗ്‍സ് സൂക്ഷിക്കാനും കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ, ചാനൽ അപ്‌ഡേറ്റുകൾ എന്നിവയിലുടനീളം ഈ ഫീച്ചർ ലഭ്യമാകും.
മുഴുവൻ ചാറ്റ് ത്രെഡുകൾക്കും ഓട്ടോമാറ്റിക് ട്രാൻസിലേഷൻ ലഭിക്കുന്നതിനുള്ള ഒരു അധിക ഓപ്ഷനും ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് ഒരിക്കൽ ആക്‌ടീവാക്കിയാൽ മറ്റൊരു ഭാഷയിൽ നിന്നും ലഭിക്കുന്ന എല്ലാ മെസേജുകളും ഉടനടി വിവർത്തനം ചെയ്യപ്പെടും. ഐഫോൺ ഉപയോക്താക്കൾക്ക് 19-ൽ അധികം ഭാഷകളിൽ വിവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. അതേസമയം ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകൾ ലഭിക്കും. ഈ ഭാഷകളിൽ ഇംഗ്ലീഷ്, സ്‌പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് എന്നിവ ഉൾപ്പെടുന്നു.
Post a Comment