ഓണത്തിന് ഗിഫ്റ്റ് ഹാമ്പറുമായി കുടുംബശ്രീ.

ഓണസദ്യയൊരുക്കാന്‍ ഗിഫ്റ്റ് ഹാമ്പറുമായി കുടുംബശ്രീ. പ്രിയപ്പെട്ടവര്‍ക്ക് ഓണത്തിന് സമ്മാനമായി നല്‍കാവുന്ന തരത്തിലാണ് കുടുംബശ്രീയുടെ വിവിധ ഉല്‍പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകള്‍ ലഭിക്കുക. ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്ന പോക്കറ്റ് മാര്‍ട്ട് മുഖേനയാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. ഓര്‍ഡര്‍ നല്‍കിയാല്‍ കിറ്റ് വീടുകളിലെത്തും.

ചിപ്‌സ് (250 ഗ്രാം), ശര്‍ക്കര വരട്ടി (250 ഗ്രാം), സേമിയ പായസം മിക്‌സ് (250 ഗ്രാം), പാലട പായസം മിക്‌സ് (250 ഗ്രാം), സാമ്പാര്‍ മസാല (100 ഗ്രാം), മുളകുപൊടി (250 ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞള്‍പൊടി (100ഗ്രാം), വെജിറ്റബിള്‍ മസാല (100) തുടങ്ങിയ ഇനങ്ങളാണ് 799 രൂപ വിലയുള്ള കിറ്റില്‍ ഉണ്ടാവുക. ജില്ലയിലെ വിവിധ സംരംഭകരുടെ വ്യത്യസ്ത ഉല്‍പന്നങ്ങളും ഈ സ്റ്റോര്‍ വഴി വാങ്ങാനാകും. പോക്കറ്റ് മാര്‍ട്ട് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. വെബ്‌സൈറ്റ്: https://www.pocketmart.org/home

ഇതിന് പുറമെ കുടുംബശ്രീ കഫെ യൂണിറ്റുകള്‍ വഴി ജില്ലയില്‍ എവിടെനിന്നും ഓണസദ്യ ഓര്‍ഡര്‍ ചെയ്താല്‍ വീടുകളിലെത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ (എംഇസി) മേല്‍നോട്ടത്തിലാണ് ഓണസദ്യ ഓര്‍ഡര്‍ ചെയ്യേണ്ട കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചുദിവസം മുമ്പെങ്കിലും ഓര്‍ഡര്‍ ചെയ്യണം. ബുക്കിങ് നമ്പറുകള്‍: 8086996974, 9947829564, 9349745011.

Post a Comment

Previous Post Next Post