ഭക്തി സാന്ദ്രമായി ഒരുമാസം നീണ്ടു നിന്ന രാമായണ മാസാചരണത്തിന് ഇന്ന് സമാപനം. പുത്തൻ പ്രതീക്ഷകളുമായി ഓണത്തിന്റെ വരവറിയിച്ച് പൊന്നിൻ ചിങ്ങപ്പിറവി നാളെ. സമ്പല്‍സമൃദ്ധിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം. കൊല്ലവർഷത്തിന്റെ ആദ്യ മാസമായ നാളെ കേരളത്തിന് കർഷക ദിനം കൂടിയാണ്. ഈ മാസം 26 നാണ് അത്തം. ക്ഷേത്രങ്ങളിൽ ഇന്നും നാളെയും പ്രത്യേക പൂജകൾ ഉണ്ടാകും.
Post a Comment