സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്‍റെ പണം നല്‍കാത്തത് കേന്ദ്രത്തില്‍ നിന്നുള്ള തുക കിട്ടാന്‍ വൈകുന്നതിനാലാണ്. കേന്ദ്രസര്‍ക്കാര്‍ ഈ തുക എത്രയുംവേഗം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post a Comment