കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ നിര്‍വഹിച്ചു. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയിലാണ് ഗ്രാമപഞ്ചായത്തില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായത്. ഒന്നര കോടി രൂപ ചെലവിലാണ് നിര്‍മാണം.
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലമെങ്കിലും വികസിപ്പിച്ച് ഗ്രാമീണ ജനതയുടെ കായികക്ഷമത ഉറപ്പുവരുത്തുകയും ഉന്നത നിലവാരത്തിലുള്ള കളിക്കളങ്ങള്‍ ഒരുക്കി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിക്കാന്‍ കായിക താരങ്ങളെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ടി ഷീബ ടീച്ചര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ രജിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ സി ശരണ്‍, കെ വി ബിന്‍ഷ, കെ കെ നാരായണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി ഗാന, പി സി ബഷീര്‍, കെ ജയപ്രകാശ്, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി അനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജ്യോതിഷ്, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment