വൈറൽ റീലിനായി ഫ്ലൈഓവറിൽ നിന്ന് ചാടി, നടുവിടിച്ച് റോഡില്‍ വീണ യുവാവിന് ഗുരുതര പരിക്ക്.

ചില നേരങ്ങളിൽ ചില മനുഷ്യരുടെ പ്രവർത്തികൾ വിചിത്രമായി മറ്റുള്ളവര്‍ക്ക് തോന്നാം. എന്തിനാണ് ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച് പോയേക്കാം. സമൂഹ മാധ്യമങ്ങളില്‍ വൈറലാവുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള വിചിത്രമായ പ്രവർത്തികൾ ചെയ്ത് സ്വന്തം ജീവൻ അപകടത്തിലാക്കുന്ന നിരവധി ആളുകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം നടന്ന സമാനമായ ഒരു സംഭവത്തിൽ ഒരു യുവാവ് സമൂഹ മാധ്യമങ്ങളിൽ വൈറൽ റീൽ സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു ഫ്ലൈ ഓവറിൽ നിന്നും താഴോട്ട് ചാടി. യുവാവ് ലക്ഷ്യം വച്ചത് ഫ്ലൈ ഓവറിന് താഴെ കൂടെ ഈ സമയം കടന്ന് പോയിരുന്ന ഒരു വാഹനത്തിന്‍റെ മുകളിലേക്ക് സിനിമാസ്റ്റൈലില്‍ ചാടാനായിരുന്നു. പക്ഷേ, ചാട്ടം പിഴച്ചു. വാഹനം കടന്ന് പോയതിന് ശേഷമാണ് യുവാവ് താഴെ എത്തിയത്. അയാൾക്ക് നടുറോട്ടിൽ ശരീരം അടിച്ച് വീണു ഗുരുതരമായി പരിക്കേറ്റു.

Post a Comment

Previous Post Next Post