വിജിലൻസ് മിന്നൽ പരിശോധന, നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് പണം പിടിച്ചെടുത്തു.

നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ 4700 രൂപ പിടിച്ചെടുത്തു. ഓഫീസിലെ ഫയൽ റൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. പണം അനധികൃതമായി വാങ്ങിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനായിട്ടില്ല.

വൈകുന്നേരം 4.30 മുതലാണ് സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന ആരംഭിച്ചത്. ഓപറേഷൻ സെക്യുർ ലാൻഡ് എന്ന പേരിലാണ് നടപടി. 72 ഓഫീസുകളിൽ പരിശോധന നടത്തും. ആധാരമെഴുത്തുകാരും ഇടനിലക്കാരും മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്

Post a Comment

Previous Post Next Post